Please enable javascript.stock recommendations: Stocks For Today: വിദഗ്ധരില്‍ മികച്ച അവസരം; 9 ഓഹരികളും പ്രധാന ലെവലുകളും, ലക്ഷ്യവില അറിഞ്ഞ് നീങ്ങാം - The Economic Times Malayalam

Stocks For Today: വിദഗ്ധരില്‍ മികച്ച അവസരം; 9 ഓഹരികളും പ്രധാന ലെവലുകളും, ലക്ഷ്യവില അറിഞ്ഞ് നീങ്ങാം

Authored by ശ്രീജിത്ത് എസ് | The Economic Times Malayalam | Updated: 16 May 2024, 7:48 am

Stocks To Buy: ഇന്നു മികച്ച നേട്ടത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 9 ഓഹരികളും, ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകളും. പരിഗണിക്കേണ്ട നിലവാരം, ലക്ഷ്യവില, സ്‌റ്റോപ്പ് ലോസ് എന്നിവ അറിഞ്ഞ് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാം.

 
stocks for today 9 share recommendation with target prices and sensex nifty levels 16 may 2024
Stocks For Today: വിദഗ്ധരില്‍ മികച്ച അവസരം; 9 ഓഹരികളും പ്രധാന ലെവലുകളും, ലക്ഷ്യവില അറിഞ്ഞ് നീങ്ങാം
Today's Trading Guide: ഇന്ത്യന്‍ ഓഹരി വിപണികളുടെ തിരിച്ചുവരവു പ്രതീക്ഷിച്ച് വിദഗ്ധര്‍. ഇന്നലെ വ്യാപാരാവസാനത്തോടെ സൂചികകളില്‍ നേരിയ തളര്‍ച്ച പ്രകടമായെങ്കിലും, നിഫ്റ്റി നിര്‍ണായകമായ 22,200 ലെവലില്‍ പിടിച്ചു നിന്നതു പ്രതീക്ഷ നല്‍കുന്നു. ആഗോള വിപണികളിലെ ഉണര്‍വും ഇന്നു പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ്. ഗിഫ്റ്റ് നിഫ്റ്റിയുടെ ആദ്യ നീക്കങ്ങളും പ്രാദേശിക സൂചികകള്‍ക്ക് അനുകൂലമാണ്. പണപ്പെരുപ്പ കണക്കുകള്‍ അനകൂലമായതോടെ യുഎസ് സൂചികകള്‍ റെക്കോഡിലാണ്. ഏഷ്യന്‍ സൂചികകളും മുന്നേറി.
തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമനവും, ഫല സീസണിന്റെ അവസാനവും കണക്കിലെടുക്കുമ്പോള്‍ വിപണി വിശാലമായ ശ്രേണിയില്‍ ഏകീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെന്‍ഡ് ഉയര്‍ന്ന നിലയില്‍ തുടരുന്നു. കൂടുതല്‍ മുന്നേറ്റത്തിനു മുമ്പ് വിപണിയില്‍ കൂടുതല്‍ ഏകീകരണം അല്ലെങ്കില്‍ ചെറിയ ഇടിവ് പ്രതീക്ഷിക്കുന്നതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. 22,300 ആണ് നിലവിലെ പ്രതിരോധം. ഈ ലെവലിന് മുകളിലുള്ള മുന്നേറ്റം സൂചികയെ 22,600 ലെവലിലേയ്ക്ക് നയിക്കാം. 22,070 ലെവലില്‍ ഉടനടിയുള്ള പിന്തുണ കാണുന്നു.

ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ പിന്തുണ 22,100 ലെവലില്‍ കാണുന്നതായി പ്രഭുദാസ് ലില്ലാധറിലെ വൈശാലി പരേഖ് പറഞ്ഞു. പ്രതിരോധം 22,350 ലെവലിലാണ്. ഗിഫ്റ്റ് നിഫ്റ്റി 47,300- 48,200 റേഞ്ചില്‍ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം അനുകൂലമായതോടെ യുഎസ് ഫെഡ് ഉടന്‍ നിരക്കുകള്‍ കുറച്ചേക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിക്ഷേപകരും, വിപണികളും.

​ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകള്‍ (16/05/2024, 5 പൈസ.കോം)

-16/05/2024-5-

നിഫ്റ്റി (Nifty)

  • സപ്പോര്‍ട്ട് 1: 22,135 പോയിന്റ്
  • സപ്പോര്‍ട്ട് 2: 22,060 പോയിന്റ്
  • റസിസ്റ്റന്‍സ് 1: 22,280 പോയിന്റ്
  • റസിസ്റ്റന്‍സ് 2: 22,360 പോയിന്റ്

സെന്‍സെക്‌സ് (Sensex)

  • സപ്പോര്‍ട്ട് 1: 72,770 പോയിന്റ്
  • സപ്പോര്‍ട്ട് 2: 72,550 പോയിന്റ്
  • റസിസ്റ്റന്‍സ് 1: 73,250 പോയിന്റ്
  • റസിസ്റ്റന്‍സ് 2: 73,520 പോയിന്റ്

ബാങ്ക് നിഫ്റ്റി (Bank Nifty)

  • സപ്പോര്‍ട്ട് 1: 47,500 പോയിന്റ്
  • സപ്പോര്‍ട്ട് 2: 47,300 പോയിന്റ്
  • റസിസ്റ്റന്‍സ് 1: 47,920 പോയിന്റ്
  • റസിസ്റ്റന്‍സ് 2: 48,150 പോയിന്റ്

ഫിന്‍നിഫ്റ്റി (Fin Nifty)

  • സപ്പോര്‍ട്ട് 1: 21,100 പോയിന്റ്
  • സപ്പോര്‍ട്ട് 2: 21,030 പോയിന്റ്
  • റസിസ്റ്റന്‍സ് 1: 21,280 പോയിന്റ്
  • റസിസ്റ്റന്‍സ് 2: 21,370 പോയിന്റ്

​കോള്‍ ഇന്ത്യ

  • പരിഗണിക്കേണ്ട നിലവാരം: 468 രൂപ
  • ലക്ഷ്യവില: 487 രൂപ
  • സ്‌റ്റോപ്പ് ലോസ്: 457 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
  • നിലവിലെ ഓഹരി വില: 467.50 രൂപ
  • 52 വീക്ക് ഹൈ/ ലോ: 487.60 രൂപ/ 223.25 രൂപ

​ബിപിസിഎല്‍

  • പരിഗണിക്കേണ്ട നിലവാരം: 625 രൂപ
  • ലക്ഷ്യവില: 650 രൂപ
  • സ്‌റ്റോപ്പ് ലോസ്: 612 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
  • നിലവിലെ ഓഹരി വില: 626.70 രൂപ
  • 52 വീക്ക് ഹൈ/ ലോ: 687.95 രൂപ/ 331.45 രൂപ

​എച്ച്ഡിഎഫ്‌സി എഎംസി

  • പരിഗണിക്കേണ്ട നിലവാരം: 3,762 രൂപ
  • ലക്ഷ്യവില: 3,890 രൂപ
  • സ്‌റ്റോപ്പ് ലോസ്: 3,685 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
  • നിലവിലെ ഓഹരി വില: 3,754.80 രൂപ
  • 52 വീക്ക് ഹൈ/ ലോ: 4,066.50 രൂപ/ 1,740 രൂപ

​പിരമല്‍ എന്റര്‍പ്രൈസസ്

  • ലക്ഷ്യവില: 875- 921 രൂപ
  • സ്‌റ്റോപ്പ് ലോസ്: 810 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ്
  • നിലവിലെ ഓഹരി വില: 823.40 രൂപ
  • 52 വീക്ക് ഹൈ/ ലോ: 1,139.95 രൂപ/ 721.20 രൂപ

​വേദാന്ത് ഫാഷന്‍സ്

  • പരിഗണിക്കേണ്ട നിലവാരം: 1,035- 1,045 രൂപ
  • ലക്ഷ്യവില: 1,100 രൂപ
  • സ്‌റ്റോപ്പ് ലോസ്: 1,010 രൂപ
  • റേറ്റിംഗ് ഏജന്‍സി: ബൊനാന്‍സ പോര്‍ട്ട്‌ഫോളിയോ
  • നിലവിലെ ഓഹരി വില: 1,037 രൂപ
  • 52 വീക്ക് ഹൈ/ ലോ: 1,487.90 രൂപ/ 886.05 രൂപ

​തെര്‍മാക്‌സ്

  • പരിഗണിക്കേണ്ട നിലവാരം: 5,085- 5,095 രൂപ
  • ലക്ഷ്യവില: 5,500 രൂപ
  • സ്‌റ്റോപ്പ് ലോസ്: 4,775 രൂപ
  • റേറ്റിംഗ് ഏജന്‍സി: ബൊനാന്‍സ പോര്‍ട്ട്‌ഫോളിയോ
  • നിലവിലെ ഓഹരി വില: 5,080 രൂപ
  • 52 വീക്ക് ഹൈ/ ലോ: 5,382.40 രൂപ/ 2,191.85 രൂപ

​ഏയ്ഞ്ചല്‍ വണ്‍

  • പരിഗണിക്കേണ്ട നിലവാരം: 2,700 രൂപ
  • ലക്ഷ്യവില: 2,900 രൂപ
  • സ്‌റ്റോപ്പ് ലോസ്: 2,600 രൂപ
  • റേറ്റിംഗ് ഏജന്‍സി: എല്‍കെപി സെക്യൂരിറ്റീസ്
  • നിലവിലെ ഓഹരി വില: 2,701 രൂപ
  • 52 വീക്ക് ഹൈ/ ലോ: 3,896 രൂപ/ 1,181.20 രൂപ

​ബിപിസിഎൽ

  • പരിഗണിക്കേണ്ട നിലവാരം: 625 രൂപ
  • ലക്ഷ്യവില: 650- 670 രൂപ
  • സ്‌റ്റോപ്പ് ലോസ്: 600 രൂപ
  • റേറ്റിംഗ് ഏജൻസി: എൽകെപി സെക്യൂരിറ്റീസ്
  • നിലവിലെ ഓഹരി വില: 626.70 രൂപ
  • 52 വീക്ക് ഹൈ/ ലോ: 687.95 രൂപ/ 331.45 രൂപ

(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ വസ്തുതകൾ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിർദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ- നഷ്ട സാധ്യതകൾക്കു വിധേയമാണ്. അതിനാൽ നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം.)

​എയര്‍ടെല്‍

  • പരിഗണിക്കേണ്ട നിലവാരം: 1,316 രൂപ
  • ലക്ഷ്യവില: 1,350- 1,385 രൂപ
  • സ്‌റ്റോപ്പ് ലോസ്: 1,274 രൂപ
  • റേറ്റിംഗ് ഏജന്‍സി: എല്‍കെപി സെക്യൂരിറ്റീസ്
  • നിലവിലെ ഓഹരി വില: 1,316 രൂപ
  • 52 വീക്ക് ഹൈ/ ലോ: 1,354 രൂപ/ 783.90 രൂപ
ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശ്രീജിത്ത് എസ് നെ കുറിച്ച്
ശ്രീജിത്ത് എസ്
ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
ശ്രീജിത്ത് എസ്- ഇടി മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ്. 2016 മുതൽ ബിസിനസ് ജേണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മംഗളം ദിനപ്പത്രത്തിൽ അ‌ഞ്ചു വർഷത്തോളം സബ് എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയും, ജേണലിസത്തിൽ ബിരുദാന്തര ഡിപ്ലോമയും നേടി.Read More